< Back
Kerala

Representative image
Kerala
വയനാട് പനമരത്ത് പഞ്ചായത്തംഗത്തിന് മർദനമേറ്റു: സിപിഎം പ്രവർത്തകര്‍ക്കെതിരെ പരാതി
|22 Jan 2025 10:52 PM IST
പഞ്ചായത്തംഗമായ ബെന്നി ചെറിയാനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബെന്നി ആരോപിച്ചു
പനമരം: വയനാട് പനമരത്ത് പഞ്ചായത്തംഗത്തിന് മർദനമേറ്റു. പഞ്ചായത്തംഗമായ ബെന്നി ചെറിയാനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബെന്നി ആരോപിച്ചു.
പനമരം പഞ്ചായത്ത് ഇടത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു. ഭരണം നഷ്ടപ്പെട്ടതിലെ അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നും ബെന്നി ആരോപിച്ചു.
രാത്രി എട്ടുമണിയോടെ ഫോൺ ചെയ്യുന്നതിനിടെ പനമരം ടൗണിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.