< Back
Kerala

Kerala
വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; തിരുവനന്തപുരത്ത് പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു
|21 Feb 2026 10:56 PM IST
പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ധു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിനൊടുവിൽ നാടകീയമായ രംഗങ്ങൾ. പഞ്ചായത്ത് സെക്രട്ടറി സിന്ധുവിനെ പ്രസിഡന്റ് വെള്ളനാട് ശശി ഓഫീസിനുള്ളിൽ പൂട്ടിയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയും രണ്ട് വനിതാ അംഗങ്ങളും ചേർന്നാണ് സിന്ധുവിനെ പൂട്ടിയിട്ടത്. പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
തർക്കത്തിന് പിന്നാലെ സെക്രട്ടറി ഓഫീസിനുള്ളിൽവെച്ച് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് ജീവനക്കാർ ചേർന്ന് കത്തി പിടിച്ചുവാങ്ങുകയായിരുന്നു. സെക്രട്ടറി സ്ഥിരം പ്രശ്നക്കാരിയാണെന്നും അവധിയെടുത്താൽ അറിയിക്കാറില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി പറഞ്ഞു.