< Back
Kerala
പി.വി. അൻവർ എം.എൽ.എയുടെ പാർക്കിലെ തടയണ പഞ്ചായത്ത് പൊളിക്കും
Kerala

പി.വി. അൻവർ എം.എൽ.എയുടെ പാർക്കിലെ തടയണ പഞ്ചായത്ത് പൊളിക്കും

Web Desk
|
1 Oct 2021 5:08 PM IST

പാർക്ക് അധികൃതർ തടയണ പൊളിക്കാത്ത സാഹചര്യത്തിലാണ് നടപടി

പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിൽ പാർക്കിലെ തടയണ കൂടരഞ്ഞി പഞ്ചായത്തു തന്നെ പൊളിച്ച് നീക്കും. പാർക്ക് അധികൃതർ തടയണ പൊളിക്കാത്ത സാഹചര്യത്തിലാണ് നടപടി.

തടയണ പൊളിച്ച് അതിന്റെ ചിലവ് പാർക്ക് അധികൃതരിൽനിന്ന് ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ തുടങ്ങിയിട്ടുണ്ട്.

തടയണ പൊളിച്ചു മാറ്റണമെന്ന് ആഗസ്റ്റ് 30 നാണ് ഹൈകോടതി ഉത്തരവിട്ടിരുന്നത്. തടയണയോട് ചേർന്നുള്ള പാർക്ക് നാശത്തിന്റെ വക്കിലാണുള്ളത്.

Similar Posts