< Back
Kerala
മഞ്ചേശ്വരത്ത് ശാസ്ത്രമേള പന്തൽ തകർന്ന് വീണ് അപകടം; 30 വിദ്യാർഥികൾക്ക് പരിക്ക്
Kerala

മഞ്ചേശ്വരത്ത് ശാസ്ത്രമേള പന്തൽ തകർന്ന് വീണ് അപകടം; 30 വിദ്യാർഥികൾക്ക് പരിക്ക്

Web Desk
|
21 Oct 2022 3:43 PM IST

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി

മഞ്ചേശ്വരം: ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് വീണ് 30 വിദ്യാർഥികൾക്ക് പരിക്ക്. കാസർകോട് മഞ്ചേശ്വരം ബേക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ഇന്ന് ഉച്ചയോടു കൂടി അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ മറ്റു വിദ്യാർഥികളെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചില വിദ്യാർഥികൾക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്.


Similar Posts