< Back
Kerala

Kerala
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം
|28 May 2024 12:40 PM IST
കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി
കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസിൽ രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുഖ്യപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി. കേസിലെ രണ്ട് മൂന്ന് പ്രതികളാണ് രാഹുലിന്റെ അമ്മയും സഹോദരിയും.ഇവര്‍ ജൂൺ ഒന്നിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.