< Back
Kerala
Panthirangav dowry harassment case
Kerala

പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ്; ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി

Web Desk
|
21 May 2024 11:03 AM IST

യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി. യുവതി ചികിത്സ തേടിയ നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയിലാണ് നിർണായക വിവരം ലഭിച്ചത്. കൈക്കും തലക്കും ഉൾപ്പെടെ പരിക്കുണ്ടായിരുന്നതായാണ് ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

സംഭവത്തിൽ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിയായ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് രാജേഷാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജർമനിയിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.

Similar Posts