< Back
Kerala
km shaji

കെ.എം ഷാജി

Kerala

പാനൂർ സ്ഫോടനം: പ്രതികൾ മുഖ്യമന്ത്രിയെ വരെ വിളിച്ച് ഭീഷണിപ്പെടുത്തി -കെ.എം. ഷാജി

Web Desk
|
9 April 2024 9:42 PM IST

‘ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടിൽ സി.പി.എം നേതാക്കൾ എന്തുകൊണ്ട് പോയി എന്നത് വ്യക്തം’

കോഴിക്കോട്: സി.പി.എമ്മിൽ ബോംബുണ്ടാക്കാനും അതിന് നിർദേശം നൽകി സഹായിക്കാനുമുള്ള സന്നദ്ധ സംഘടനാ പ്രവർത്തകരുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. ബോംബുണ്ടാക്കാൻ പണം നൽകുന്നത് സി.പി.എമ്മാണ്.

ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടിൽ സി.പി.എം നേതാക്കൾ എന്തുകൊണ്ട് പോയി എന്നത് വ്യക്തമാണ്. ബോംബ് നിർമിച്ച സംഘം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഈ സംഭവത്തി​ന് എതിര് നിന്നാൽ ബോംബ് നിർമാണത്തിന് സഹായിച്ച നേതൃത്വത്തെ പൊതുസമൂഹത്തിന് മുന്നിലേക്ക്​ കൊണ്ടുവരുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഇവരെ അനുനയിപ്പിക്കാനാണ് നേതാക്കൾ അവിടെ പോയത്. അതല്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് ബോധമുള്ള ഒരു സി.പി.എം നേതാവും അവിടെ പോകില്ല. മുഖ്യമന്ത്രിയെ വരെ അവർ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടണ്ടെന്നും കെ.എം. ഷാജി ആ​രോപിച്ചു.

റിയാസ് മൗലവി ​വധക്കേസിൽ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം ഒട്ടും ആത്മാർത്ഥയില്ലാത്തതാണ്. രാഷ്ട്രീയ നാടകം മാത്രമാണിത്. മികച്ച പ്രോസിക്യൂട്ടറെ നിയമിച്ച് നല്ല രീതിയിൽ ഹൈക്കോടതിയിൽ കേസ് നടത്തണമെന്നും കെ.എം. ഷാജി ആവശ്യപ്പെട്ടു.

Similar Posts