< Back
Kerala

Kerala
ആനയെ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ അപകടം: പാപ്പാൻ മരിച്ചു
|20 March 2024 7:30 PM IST
ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് മരിച്ചത്
പാലക്കാട്:ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പാപ്പാൻ മരിച്ചു. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ്(58) മരിച്ചത്. ആലത്തൂർ മേലാർകോട് വെച്ച് ഇന്ന് വൈകിട്ട് 3.30 നായിരുന്നു സംഭവം. മേലാർക്കോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയിൽനിന്ന് താഴേക്ക് ഇറക്കുന്നതിനിടെ പാപ്പാൻ ആനയുടെ ഇടയിൽപ്പെടുകയായിരുന്നു.
ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവൻ. ഗുരുതരമായി പരിക്കേറ്റ ദേവനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.