< Back
Kerala

Kerala
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
|28 Dec 2024 6:39 AM IST
അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നിശ്ചയിച്ചിരിക്കുന്നത്
തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നൽകാൻ ആവില്ലെന്നാണ് ജില്ലാ കലക്ടറുടെ മറുപടി. വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലവും തമ്മിലുള്ള ദൂരപരിധിയും 250 മീറ്റർ ചുറ്റളവിൽ ആശുപത്രിയും സ്കൂളും പെട്രോൾ പമ്പും പാടില്ലെന്ന വ്യവസ്ഥയുമാണ് തടസമാകുന്നത്.
അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നിശ്ചയിച്ചിരിക്കുന്നത്. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻ കാട് മൈതാനിയിൽ തന്നെയാണ് വെടിക്കെട്ട് നടക്കേണ്ടിയിരുന്നത് . ഇത് തൃശൂർ പൂരം വെടിക്കെട്ടിനെയും ബാധിക്കുമോ എന്ന് ആശങ്കയിലാണ് ദേവസ്വങ്ങൾ.