< Back
Kerala
പാറശ്ശാലയിൽ ട്രാവലറിന് പിന്നിൽ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്
Kerala

പാറശ്ശാലയിൽ ട്രാവലറിന് പിന്നിൽ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്

Web Desk
|
9 Sept 2022 12:02 PM IST

നാഗർകോവിൽ സ്വദേശികളായ ഷാഹുൽ ഹമീദ്, ഭാര്യ ഷക്കീന, മകൻ അബ്ദുറഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം: പാറശ്ശാലയിൽ ട്രാവലറിന് പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു. യാത്രാ പാസിനായി നിർത്തിയിട്ടിരുന്ന ട്രാവലറിന് പിന്നിൽ കാറിടിച്ചാണ് പുലർച്ചെ മൂന്നരക്ക് അപകടമുണ്ടായത്. നാഗർകോവിൽ സ്വദേശികളായ ഷാഹുൽ ഹമീദ്, ഭാര്യ ഷക്കീന, മകൻ അബ്ദുറഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഗൾഫിൽ ജോലി ചെയ്യുന്ന മകനെ കൊണ്ടുവിടാനാണ് ഇവർ എയർപോർട്ടിലെത്തിയത്. പരിക്കേറ്റ അബ്ദുറഹ്മാന്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു.

Related Tags :
Similar Posts