< Back
Kerala
കോട്ടയത്ത് ട്രെയിനിന്റെ പടിക്കെട്ടിലിരുന്ന യാത്രക്കാരൻ പുഴയിൽ വീണു
Kerala

കോട്ടയത്ത് ട്രെയിനിന്റെ പടിക്കെട്ടിലിരുന്ന യാത്രക്കാരൻ പുഴയിൽ വീണു

Web Desk
|
12 Aug 2023 8:18 PM IST

പരശുറാം എക്‌സ്പ്രസ് ട്രെയിനിൻ്റെ പടിക്കെട്ടിൽ ഇരുന്ന് യാത്ര ചെയ്ത യുവാവാണ് മൂവാറ്റുപുഴയാറ്റിൽ വീണത്

കോട്ടയം: കോട്ടയത്ത് ട്രെയിനിൽ നിന്നും യാത്രക്കാരൻ പുഴയിൽ വീണു. കോട്ടയം പിറവം റോഡ് റെയിൽവേ സ്റേഷനു സമീപമാണ് അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന പരശുറാം എക്‌സ്പ്രസ് ട്രെയിനിൻ്റെ പടിക്കെട്ടിൽ ഇരുന്ന് യാത്ര ചെയ്ത യുവാവാണ് മൂവാറ്റുപുഴയാറ്റിൽ വീണത്.

ഫയർഫോഴ്സും സ്കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നിർത്തി വച്ചതായി ഫയർഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് യാത്രക്കാരൻ പുഴയിൽ വീണത്. വെള്ളത്തിൽ ആദ്യം കുറച്ചു സമയം ഇയാളെ കാണാമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായെന്നാണ് മറ്റ് യാത്രക്കാർ അറിയിക്കുന്നത്. അടിയൊഴുക്കുള്ള പ്രദേശമായതിനാൽ ആളെ കണ്ടെത്തുക പ്രയാസമാണെന്നാണ് മുങ്ങൽ വിദഗ്ധർ നൽകുന്ന വിവരം.

Similar Posts