< Back
Kerala

Kerala
പറവൂര്‍ ആക്രമണം; പ്രധാന പ്രതികള്‍ കീഴടങ്ങി
|11 Feb 2022 5:50 PM IST
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ഗുണ്ടാസംഘം വീടുകയറി സഹോദരങ്ങളെ ആക്രമിച്ചത്
എറണാകുളം വടക്കൻ പറവൂരിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച കേസിലെ പ്രധാന പ്രതികള്‍ കീഴടങ്ങി. 5 പ്രതികളാണ് ആലുവ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. സഹോദരങ്ങളെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീന്റെ വീട് കയറിയുള്ള ഗുണ്ടാസംഘത്തിന്റെ ആക്രമണം. കുഞ്ഞുമൊയ്തീന്‍റെ മക്കളായ ഷാനവാസ്, നവാസ് എന്നിവർക്കാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് സഹോദരങ്ങളെ വെട്ടിയത്. വീടിന്റെ വാതിൽ തകർത്ത് ഗുണ്ടാ സംഘം അകത്ത് കയറുകയായിരുന്നു. ഷാനവാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.