< Back
Kerala
പൊലീസിനെ ആക്രമിച്ച് മാതാപിതാക്കൾ; അവസരം മുതലാക്കി പ്രതിയുടെ രക്ഷപ്പെടൽ
Kerala

പൊലീസിനെ ആക്രമിച്ച് മാതാപിതാക്കൾ; അവസരം മുതലാക്കി പ്രതിയുടെ രക്ഷപ്പെടൽ

Web Desk
|
10 Feb 2022 7:38 AM IST

അയൽവാസിയെ വധിക്കാൻ ശ്രമിച്ചകേസിൽ ഒന്നാം പ്രതിയായ അബിൻ ചാൾസാണ് രക്ഷപ്പെട്ടത്

കൊല്ലം കുണ്ടറയിൽ അറസ്റ്റ് രേഖപ്പെടുത്താനെത്തിയ പൊലീസിനെ ആക്രമിച്ച് പ്രതിയുടെ മാതാപിതാക്കള്‍. അവസരം മുതലാക്കി പ്രതി ഓടി രക്ഷപെട്ടു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ചകേസില്‍ ഒന്നാം പ്രതിയായ പടപ്പാക്കര ഫാത്തിമ ജംഗ്ഷൻ സ്വദേശി അബിൻ ചാൾസാണ് രക്ഷപ്പെട്ടത്.

മാവേലിക്കരയില്‍ കൊലപാതക കേസിൽ പ്രതിയായ അബിന്‍ ജാമ്യത്തിലിറങ്ങിയതറിഞ്ഞാണ് എ.എസ്.ഐ സതീശൻ, സി.പി.ഒ റിജു എന്നിവർ വീട്ടിലെത്തിയത്. വീട്ടിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുമ്പോൾ പ്രതിയുടെ അച്ഛനും അമ്മയും പൊലീസിനെ ആക്രമിച്ചു. ഈ സമയം പ്രതി ഓടി രക്ഷപെടുകയായിരുന്നു.

മർദനത്തിൽ പരിക്കേറ്റ പോലീസുകാർ കുണ്ടറ താലൂക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിനെ ആക്രമിക്കൽ, പ്രതിയെ രക്ഷപ്പെടുത്തൽ എന്നിങ്ങനെ രണ്ട് കേസുകൾ പ്രതിക്കും മാതാപിതാക്കൾക്കുമെതിരെ രജിസ്റ്റർ ചെയ്തു. പ്രതിക്കായി കുണ്ടറ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Related Tags :
Similar Posts