< Back
Kerala

Kerala
വഴി തടസ്സപ്പെടുത്തി പാർക്കിങ്; ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് മർദനം
|30 Jun 2024 3:34 PM IST
എറണാകുളം പൊറ്റക്കുഴിയിലാണ് സംഭവം
എറണാകുളം: പൊറ്റക്കുഴിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനം. വഴി തടസ്സപ്പെടുത്തി ബേക്കറിക്ക് മുൻപിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപിന് മർദനമേറ്റത്.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം എളമക്കര പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.