< Back
Kerala
sexual abuse against 8 years old child man arrested
Kerala

കൊല്ലത്ത് വിദ്യാർഥികളോട് ലൈംഗികാതിക്രമം കാട്ടിയ പാർട്ട്‌ ടൈം സ്വീപ്പർ അറസ്റ്റിൽ

Web Desk
|
5 Dec 2023 6:53 AM IST

രാവിലെ ക്ലാസ്സ്‌ മുറികൾ വൃത്തിയാക്കാൻ എത്തുന്ന പ്രതി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാട്ടിയ പാർട്ട്‌ ടൈം സ്വീപ്പർ അറസ്റ്റിൽ. ഏരൂർ തുമ്പോട് സ്വദേശി കുമാരപിള്ളയാണ് അറസ്റ്റിലായത്.കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ നാല് പോക്സോ കേസുകൾ ഏരൂർ പൊലീസ് രജിസ്റ്റർ ചെയ്‌തു. കുമാരപിള്ളയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

രാവിലെ ക്ലാസ്സ്‌ മുറികൾ വൃത്തിയാക്കാൻ എത്തുന്ന പ്രതി വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം കാട്ടി എന്നതാണ് പരാതി. കഴിഞ്ഞ ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി സഹപാഠിയോട് പ്രതി ചെയ്‌ത കാര്യങ്ങൾ സംസാരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട മാതാവ് വിവരം ചോദിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

നാല് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കുമാര പിള്ളക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. നെഞ്ചുവേദനയെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൂടുതൽ കുട്ടികൾ അതിക്രമത്തിനു ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Similar Posts