< Back
Kerala

Kerala
പി.വി അൻവറിന്റെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി
|23 Aug 2023 1:13 PM IST
സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് അനുമതി നൽകിയത്.
കോഴിക്കോട്: ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എം.എൽ.എയുടെ കക്കാടം പൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി നൽകിയത്.
ഉരുൾപൊട്ടലിനെ തുടർന്ന് 2019ലായിരുന്നു പാർക്ക് അടച്ചുപൂട്ടിയത്. പാർക്കിന്റെ നിർമാണത്തിൽ പിഴവുള്ളതായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. കുട്ടികളുടെ പാർക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്.