< Back
Kerala

Kerala
'വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കുന്നത് അനുചിതം': ശശി തരൂർ എം.പി
|11 July 2024 3:42 PM IST
പ്രതിപക്ഷത്തെ വിളിച്ചാൽ ക്രെഡിറ്റ് കൊടുക്കേണ്ടി വരുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എം.പി. തുറമുഖ നിർമാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും പുനരധിവാസത്തിന്റെ പുരോഗതി നിരാശാജനകമാണെന്നും അതിനാൽ പങ്കെടുക്കുന്നത് അനുചിതമായിരിക്കുമെന്നും തരൂർ പറഞ്ഞു.'ഈ പ്രശ്‌നങ്ങൾ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സർക്കാർ പരിഹരിക്കണം, തീരദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം, തരൂർ കൂട്ടിച്ചേർത്തു.
പരിപാടിയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നതിൽ വി.ഡി സതീശനും രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തെ വിളിച്ചാൽ ക്രെഡിറ്റ് കൊടുക്കേണ്ടി വരുമെന്ന് സർക്കാർ ഭയക്കുന്നുണ്ടെന്നും, യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.