< Back
Kerala
പുറം കടലിൽ കണ്ടെയ്‌നറിന്റെ ഭാഗങ്ങൾ ഒഴുകി നടക്കുന്നു; മത്സ്യബന്ധന വലകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം
Kerala

പുറം കടലിൽ കണ്ടെയ്‌നറിന്റെ ഭാഗങ്ങൾ ഒഴുകി നടക്കുന്നു; മത്സ്യബന്ധന വലകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം

Web Desk
|
4 Aug 2025 12:48 PM IST

കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് കടലിൽ പോയ തൊഴിലാളികളുടെ മത്സ്യബന്ധനവും കണ്ടെയ്‌നർ മൂലം തടസപ്പെട്ടു

കൊച്ചി: പുറം കടലിൽ കണ്ടെയ്‌നറിന്റെ ഭാഗങ്ങൾ ഒഴുകി നടക്കുന്നത് മത്സ്യബന്ധനത്തിന് വെല്ലുവിളിയാകുന്നു. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ട്രോൾ നെറ്റ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കും ഈ കണ്ടെയ്‌നറുകൾ തടസ്സമുണ്ടാക്കി.

കഴിഞ്ഞ ദിവസം കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ മൊബെലിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് കടലിൽ പോയ തൊഴിലാളികളുടെ മത്സ്യബന്ധനവും കണ്ടെയ്‌നർ മൂലം തടസപ്പെട്ടു. പതിനഞ്ചോളം ബോട്ടുകൾ മീൻപിടിക്കാനാകാതെ മടങ്ങി. ഉത്തര മാതാ, നിസ്‌നി എന്നീ ബോട്ടുകൾക്ക് കേടുപാടുകളും സംഭവിച്ചു. കൊച്ചി പുറംകടലിൽ ഉണ്ടായ കപ്പലപകടങ്ങളെ തുടർന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകളാണ് ഇവയെന്ന് സംശയിക്കുന്നു.

ട്രോളിംഗ് അവസാനിച്ച് ദിവസങ്ങൾക്ക് മുമ്പാണ് മത്സ്യബന്ധനം പുനരാരംഭിച്ചത്. കാര്യമായി മത്സ്യം ലഭിക്കുന്ന സീസണിൽ കപ്പലപകടങ്ങളുണ്ടാക്കിയ പ്രതിസന്ധി മത്സ്യതൊഴിലാളി സമൂഹത്തെ വിടാതെ പിന്തുടരുകയാണ്.

watch video:

Similar Posts