< Back
Kerala
എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് നൽകിയാലുടൻ എ.പത്മകുമാറിനും വാസുവിനും എതിരെ പാർട്ടി നടപടിയുണ്ടാകും ; മന്ത്രി വി.എൻ വാസവൻ
Kerala

'എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് നൽകിയാലുടൻ എ.പത്മകുമാറിനും വാസുവിനും എതിരെ പാർട്ടി നടപടിയുണ്ടാകും' ; മന്ത്രി വി.എൻ വാസവൻ

Web Desk
|
27 Feb 2026 8:03 AM IST

സ്വർണക്കൊള്ളക്ക് ഉണ്ണികൃഷ്ണൻ പോറ്റിയും പ്രതിപക്ഷവും ഗൂഢാലോചന നടത്തിയെന്നും വാസവന്‍ മീഡിയവണിനോട് പറഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസിൽ എ.പത്മകുമാറിനും വാസുവിനും എതിരെ നടപടി വേണമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകിയാലുടൻ ഇരുവര്‍ക്കുമെതിരെ പാർട്ടി നടപടിയെടുക്കും. സ്വർണക്കൊള്ളക്ക് ഉണ്ണികൃഷ്ണൻ പോറ്റിയും പ്രതിപക്ഷവും ഗൂഢാലോചന നടത്തി.തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിൽ മന്ത്രിസഭയും മുന്നണിയും ആലോചിച്ച് പുതിയ സത്യവാങ്മൂലം നൽകും. തന്ത്രിയെ വെളുപ്പിക്കാനുള്ള ബാധ്യത ബിജെപിക്കുമുണ്ടെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.


Similar Posts