< Back
Kerala
കണ്ണൂരിനെ ചെങ്കടലാക്കി പാർട്ടി കോൺഗ്രസിന് സമാപനം
Kerala

കണ്ണൂരിനെ ചെങ്കടലാക്കി പാർട്ടി കോൺഗ്രസിന് സമാപനം

ijas
|
11 April 2022 6:24 AM IST

പാർട്ടി പിറന്ന മണ്ണിൽ കരുത്ത് തെളിയിച്ചാണ് പാർട്ടി കോൺഗ്രസ് സമാപിച്ചത്

കണ്ണൂര്‍: കണ്ണൂരിനെ ചെങ്കടലാക്കി സിപിഎമ്മിന്‍റെ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്‍റെ സമാപന സമ്മേളനം. കേരളം രാജ്യത്തിന് മാതൃകയാണെന്നും കേരള മോഡൽ രാജ്യം മുഴുവൻ അറിയണമെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിൽവർ ലൈനെ എതിർക്കുന്ന പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷ പ്രസംഗം. വളണ്ടിയർ മാർച്ചിനൊപ്പം തുറന്ന വാഹനത്തിലെത്തിയ സീതാറാം യെച്ചൂരിയും പിണറായി വിജയനുമടക്കമുള്ള നേതാക്കളെ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.

ഹിന്ദുത്വ വർഗീയതക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. മത നിരപേക്ഷതക്ക് എതിരായ പോരാട്ടത്തിൽ എങ്ങനെ കോൺഗ്രസിന് ഒപ്പം നിൽക്കാൻ കഴിയുമെന്നും യെച്ചൂരി ചോദിച്ചു. വികസനം തെറ്റായ നയമെന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കെ റെയിൽ വിവാദത്തെ മുൻനിർത്തി പ്രതിപക്ഷത്തേയും മാധ്യമങ്ങളെയും പിണറായി വിമർശിച്ചു. സിൽവർ ലൈൻ നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷത്തിന് വാശിയാണെന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പോളിറ്റ് ബ്യൂറോ അംഗങ്ങളെല്ലാം സമാപന സമ്മേളനത്തിൽ പങ്കെടുത്തു. പാർട്ടി പിറന്ന മണ്ണിൽ കരുത്ത് തെളിയിച്ചാണ് പാർട്ടി കോൺഗ്രസ് സമാപിച്ചത്. കെ റെയിൽ പ്രതിഷേധങ്ങൾക്കിടെ പാർട്ടി കോൺഗ്രസ് നൽകിയ പിന്തുണ സംസ്ഥാന സർക്കാറിന് കൂടുതൽ ഊർജ്ജം നൽകും.

Party Congress concludes by turning Kannur into the Red Sea

Similar Posts