< Back
Kerala

Kerala
എൽദോസ് കുന്നപ്പിള്ളിലിനെതിരെ പാർട്ടി നടപടി വൈകിയത് തെറ്റ്- കെ. മുരളീധരൻ
|20 Oct 2022 11:38 AM IST
എൽദോസ് എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസാണെന്നും പാർട്ടി സംരക്ഷിക്കില്ലെന്നും മുരളീധരൻ
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം എൽ എക്കെതിരെ പാർട്ടി നടപടി വൈകിയത് തെറ്റായി പോയെന്ന് കെ മുരളീധരൻ എം പി. എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ലെന്നും എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണെന്നും കെ മുരളീധരൻ പറഞ്ഞു .
"എൽദോസ് ചെയ്തതിനെ അനുകൂലിക്കുന്നില്ല ഒളിവിൽ പോയത് തെറ്റാണ്. എൽദോസ് എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. അദ്ദേഹത്തെ കോൺഗ്രസ് സംരക്ഷിക്കില്ല". അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കൊലക്കുറ്റം ഒഴിവാക്കിയ കോടതി നടപടിക്ക് കാരണം സർക്കാരും പൊലീസുമാണെന്നും ശ്രീറാം വെങ്കിട്ടരാമനോടാണ് സർക്കാരിന് താല്പര്യമെന്നും മരളീധരൻ പറഞ്ഞു