< Back
Kerala
pk sasi- Palakkad CPIM

പി.കെ ശശി

Kerala

പാർട്ടി ഫണ്ട് തിരിമറി: പി.കെ ശശിക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം

Web Desk
|
12 Feb 2023 6:18 AM IST

സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് പി.കെ ശശിക്കെതിരെ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

പാലക്കാട്: കെ.ടി.ഡി.സി ചെയർമാനും സി.പി.എം നേതാവുമായ പി.കെ ശശിക്കെതിരെ വീണ്ടും അന്വേഷണം. പാർട്ടി ഫണ്ട് തിരിമറി നടത്തി എന്ന ആരോപണം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ അന്വേഷിക്കും.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് പി.കെ ശശിക്കെതിരെ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണത്തിന് ആവശ്യമായ പണം സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റി, മണ്ണാർക്കാട് നടന്ന ജില്ലാ സമ്മേളനത്തിൽ ബാക്കി വന്ന പണം സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റി എന്നീ ആരോപണങ്ങളാണ് അന്വേഷിക്കുക. മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിൽ പോയി അന്വേഷണം നടത്തണമെന്നാണ് പുത്തലത്ത് ദിനേശന് സംസ്ഥാന സെക്രട്ടറി നൽകിയ നിർദേശം. സഹകരണ ബാങ്കുകളിലെ അഴിമതി സംബന്ധിച്ച് പി.കെ ശശിക്കെതിരെ മറ്റൊരു അന്വേഷണം നടക്കുന്നുണ്ട്.

Watch Video Report

Similar Posts