< Back
Kerala

Kerala
'ടിഎംസി സ്ഥാനാർഥിയായോ സ്വതന്ത്ര സ്ഥാനാർഥിയായോ അൻവറിനെ പിന്തുണക്കില്ല': എഎപി നേതാവ് ഷെല്ലി ഒബ്റോയ്
|5 Jun 2025 8:01 AM IST
'അൻവറിനെ ഒരു സാഹചര്യത്തിലും പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നില്ല'
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിനെ ഒരു സാഹചര്യത്തിലും പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് ഷെല്ലി ഒബ്റോയ്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായോ സ്വതന്ത്ര സ്ഥാനാർഥിയായോ അൻവറിനെ പാർട്ടി പിന്തുണക്കില്ല. സ്വതന്ത്രനായി മത്സരിച്ചാലും പി.വി അൻവറിനെ പിന്തുണക്കേണ്ട ആവശ്യമില്ല. അടുത്ത ആഴ്ച താൻ കേരളത്തിൽ എത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ഒബ്റോയ് മീഡിയവണിനോട് പറഞ്ഞു..
അതേസമയം, പി.വി അൻവറിന് ചിഹ്നത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ തന്നെ ചിഹ്നമായിലഭിക്കുമെന്നാണ് അൻവർ ക്യാമ്പിൻ്റെ പ്രതീക്ഷ.