< Back
Kerala
Parumala hospital murder planned: Attempt to recover Anusha and Aruns WhatsApp chats,Parumala hospital murder case,പരുമല ആശുപത്രിയിലെ കൊലപാതകം,ആശുപത്രിയില്‍ സിറിഞ്ച് ഉപയോഗിച്ച് കൊലപാതക ശ്രമം, നഴ്സിന്‍റെ വേഷത്തില്‍ കൊലപാതകശ്രമം,ആശുപത്രി കൊലപാതകശ്രമം
Kerala

പരുമല ആശുപത്രിയിലെ കൊലപാതകശ്രമം ആസൂത്രിതം: അനുഷയുടെയും അരുണിന്‍റെയും വാട്സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ശ്രമം

Web Desk
|
6 Aug 2023 6:43 AM IST

അരുൺ തന്നിൽനിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ പൊലീസിനു നൽകിയ മൊഴി

പത്തനംതിട്ട: പരുമല ആശുപത്രിയിൽ യുവതിക്ക് നേരെയുണ്ടായ കൊലപാതകശ്രമത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. പ്രതിയായ അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. അനുഷയുടെ കസ്റ്റഡിക്കായി നാളെ കോടതിയിൽ അപേക്ഷ നൽകും.പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലെ ബി 2 ബ്ലോക്കിലെ 102 മുറിയിൽ നടന്നത് ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

നിലവില്‍ അനുഷ മാത്രമാണ് പ്രതി. വേറെയും പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സാക്ഷി മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അനുഷ കൊലപാതശ്രമം നടത്താന്‍ ഉപയോഗിച്ച സിറിഞ്ചും കോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഫാര്‍മസി കോഴ്‌സ് പഠിച്ച അനുഷയ്ക്ക് മെഡിക്കല്‍ കാര്യങ്ങളിൽ അറിവുണ്ടെന്ന് പൊലീസ് പറയുന്നു..

അരുണുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു അനുഷ. നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. എന്നാൽ വാട്സ്ആപ്പ് ചാറ്റുകൾ അനുഷ നീക്കം ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അരുൺ തന്നിൽനിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ പൊലീസിനു നൽകിയ മൊഴി. പരാതിക്കാരിയായ സ്നേഹ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Similar Posts