< Back
Kerala

Kerala
അപകടകരമായ രീതിയിൽ ബസ് ഓടിച്ചത് ചോദ്യം ചെയ്‌തു; യാത്രക്കാരന് KSRTC ജീവനക്കാരന്റെ മർദനം
|20 Oct 2024 6:07 PM IST
പത്തനംതിട്ടയിൽ നിന്ന് വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന ബസ്സിലാണ് സംഭവം
മലപ്പുറം: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരന്റെ മർദ്ദനം. പത്തനംതിട്ടയിൽ നിന്ന് വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം.
കോട്ടയം മുതൽ ഡ്രൈവർ അപകടകരമാം വിധത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നും പെരിന്തൽ മണ്ണയിലെത്തിയപ്പോൾ ഇത് ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും സഹയാത്രക്കാർ പറഞ്ഞു. ഇതോടെ ഡ്രൈവറുടെ സുഹൃത്തും കെഎസ്ആർടിസി ജീവനക്കാരനുമായ ബിജു ചോദ്യംചെയ്തയാളെ ആക്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.