< Back
Kerala

Kerala
കൽപ്പറ്റയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ യാത്രക്കാരന്റെ അതിക്രമം
|6 Nov 2024 12:10 PM IST
എത്താൻ വൈകിയതിനാൽ മറ്റൊരു സ്ഥലത്ത് കാത്തു നിൽക്കാൻ പറഞ്ഞതാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്
വയനാട്: കൽപ്പറ്റയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ യാത്രക്കാരന്റെ അതിക്രമം. കോഴിക്കോട് നിന്നും ബംഗളൂരിലേക്ക് സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർക്ക് നേരെയാണ് ഇന്ന് രാവിലെ അതിക്രമമുണ്ടായത്. റിസർവ് ചെയ്ത യാത്രക്കാരൻ ആണ് അതിക്രമം നടത്തിയതെന്നാണ് വിവരം.
എത്താൻ വൈകിയതിനാൽ മറ്റൊരു സ്ഥലത്ത് കാത്തു നിൽക്കാൻ പറഞ്ഞതാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്. തുടർന്ന് ഇയാൾ ബസ് തടയുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. കാറിലെത്തിയ യാത്രക്കാരൻ വണ്ടി ബസിന് കുറുകെ നിർത്തിയിട്ടാണ് അതിക്രമം നടത്തിയത്. കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജീവനക്കാർ അറിയിക്കുന്നുണ്ട്. സംഭവത്തിൽ ഇവർ ആർടിഒക്കും പൊലീസിനും പരാതി നൽകി.