< Back
Kerala
താമരശ്ശേരി ചുങ്കം-മുക്കം റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ ബുള്ളറ്റുമായി യാത്രക്കാരന്‍ വീണു
Kerala

താമരശ്ശേരി ചുങ്കം-മുക്കം റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ ബുള്ളറ്റുമായി യാത്രക്കാരന്‍ വീണു

Web Desk
|
6 Jan 2022 12:22 PM IST

കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയിലാണ് യാത്രക്കാരന്‍ വീണത്, മുന്നറിയിപ്പ് ബോർഡുകളോ,റിഫ്ളക്ടറുകളോ കുഴിയെടുത്ത ഭാഗത്ത് സ്ഥാപിച്ചിരുന്നില്ല

കോഴിക്കോട് താമരശ്ശേരി ചുങ്കം-മുക്കം റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ ബുള്ളറ്റുമായി യാത്രക്കാരന്‍ വീണു.

വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയിലാണ് യാത്രക്കാരന്‍ വീണത്. എകരൂല്‍ കണ്ണാറകുഴിയില്‍ പക്രു കുട്ടിയുടെ മകന്‍ അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പെട്ടത്. മുന്നറിയിപ്പ് ബോർഡുകളോ,റിഫ്ളക്ടറുകളോ കുഴിയെടുത്ത ഭാഗത്ത് സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ബുള്ളറ്റ് കുഴിയില്‍ കിടക്കുന്നുണ്ടെങ്കിലും യാത്രക്കാരനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.

Similar Posts