< Back
Kerala

Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടികൊണ്ടുപോയി ബാഗോജും ഐ ഫോണും കവര്‍ന്നു
|19 Dec 2025 7:01 PM IST
കവർച്ചയ്ക്ക് ശേഷം വഴിയില്‍ ഇറക്കിവിട്ടു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടികൊണ്ട് പോയി കവര്‍ച്ച. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്.
കയ്യിലുണ്ടായിരുന്ന ബാഗോജും ഐ ഫോണും കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംബവം നടന്നത്. മൂന്ന സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇന്ന് വൈകുന്നേരമാണ് ഷാഫി പരാതി നൽകിയത്.