< Back
Kerala
മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം
Kerala

മണ്ണിടിച്ചിൽ ഭീഷണി: കാസർകോട് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം

Web Desk
|
29 Aug 2025 9:52 AM IST

ഹെവിവാഹനങ്ങൾക്കും ആംബുലൻസിനും വിലക്കില്ല

കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ച-യിലും യാത്രാ വാഹനങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തി.മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഹെവി വാഹനങ്ങൾക്കും ,ആംബുലൻസിനും വിലക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വഴി ചെറുവാഹനങ്ങള്‍ക്ക് നിരോധനം തുടരുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. മഴ ഇല്ലാത്ത സമയങ്ങളിൽ മാത്രമാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുക. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.മഴ ശക്തമായാൽ ഗതാഗതം പൂർണമായും തടയും. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.


Similar Posts