Kerala
Kannur,  busaccidentinKannur,Kannur,accidentnews,ബസപകടം,ബസ് അപകടം,കണ്ണൂര്‍
Kerala

സ്റ്റോപ്പിൽ നിർത്തിയിട്ട ബസിനു പിന്നിൽ മറ്റൊരു ബസിടിച്ചു; വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്‌

Web Desk
|
18 Jan 2024 12:45 PM IST

ഏഴ് ബസ് യാത്രക്കാർക്കും പരിക്കേറ്റു

കണ്ണൂർ: കണ്ണൂർ കരുവഞ്ചാലിൽ ബസിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. ഏഴ് ബസ് യാത്രക്കാർക്കും പരിക്കേറ്റു. സ്റ്റോപ്പിൽ നിർത്തിയിട്ട ബസ്സിനു പിന്നിൽ മറ്റൊരു ബസിടിച്ചാണ് അപകടമുണ്ടായത്. കരുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്.

പള്ളിക്ക് മുന്നിൽ ബസ് നിർത്തി ആളുകളെ കയറ്റുമ്പോൾ ഈ സമയം അമിത വേഗതയിലെത്തിയ മറ്റൊരു ബസ് ഇതിന് പിന്നിലിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ബസ് 50 മീറ്ററോളം മുന്നോട്ട് നിരങ്ങി നീങ്ങി.ഈ സമയം റോഡിന്റെ മറുഭാഗത്തേക്ക് കടക്കുകയായിരുന്നു സ്ത്രീകളെ ബസ് ഇടിച്ചു വീഴ്ത്തി. ഒരു സ്ത്രീയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയും ചെയ്തു.ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു.


Similar Posts