< Back
Kerala
train attack shoranur
Kerala

ഷൊര്‍ണൂരില്‍ ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു

Web Desk
|
15 May 2023 6:17 AM IST

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആർപിഎഫ് പിടികൂടി

ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി സിയാദാണ് ഇയാളെ കുത്തിയത്.

സിയാദ് മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്താണ് പ്രകോപന കാരണം. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ സിയാദ് അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് അതിന്‍റെ കഷ്ണവുമായി ട്രെയിനിലെത്തുകയും കുത്തുകയായിരുന്നു. ദേവദാസിന്റെ മുഖത്താണ് കുത്തേറ്റത്.

ഇയാളെ ആദ്യം ഷൊര്‍ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ ആർപിഎഫ് പിടികൂടി.


Related Tags :
Similar Posts