< Back
Kerala

Kerala
എയർ ഇന്ത്യ-മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
|14 Sept 2025 9:19 AM IST
പകരം സംവിധാനം ഒരുക്കാതെ എയർ ഇന്ത്യ അധികൃതർ
തിരുവനന്തപുരം: വിമാനം റദ്ദാക്കിയതിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടുന്നതിന്‍റെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്.
ടിക്കറ്റുകൾ 17 ലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ അധികൃതർ. നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരടക്കമുള്ളവരാണ് യാത്രക്കാരില്‍ അധികവും.ഇതോടെയാണ് ഇതോടെയാണ് യാത്രക്കാർ എയർപോർട്ടിൽ പ്രതിഷേധിക്കുന്നത്.അതേസമയം, എയർ ഇന്ത്യ അധികൃതര്‍ പകരം സംവിധാനം ഒരുക്കിയില്ല.