< Back
Kerala

Kerala
കോഴിക്കോട്ട് ബസിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
|14 Aug 2023 3:00 PM IST
ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട്: ബസിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. കിനാലൂർ റൂട്ടിലോടുന്ന നസീം ബസാണ് അപകടകരമായ രീതിയിൽ ആളുകളെ കയറ്റിയത്. ബസിന്റെ മുകളിലും ഡോർ സ്‌റ്റെപ്പിലും യാത്രക്കാരുണ്ടായിരുന്നു. ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബസ് ജീവനക്കാർ പറയുന്നത് മുകളിൽ ആളുകൾ കയറിയത് അറിഞ്ഞിരുന്നില്ലെന്നാണ്. ഈ റൂട്ടിലോടുന്ന അവസാന ബസാണിത്. തൊട്ടുമുമ്പ് സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.