< Back
Kerala

Kerala
കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു
|16 Feb 2023 1:04 PM IST
അപേക്ഷകർക്ക് ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളിൽ പകരം സംവിധാനമൊരുക്കുമെന്നും അധികാരികൾ അറിയിച്ചു
കോട്ടയം: കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തി. വ്യാഴാഴ്ച മുതൽ പാസ്പോർട്ട് സേവാ കേന്ദ്രം തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു.സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം.
അപേക്ഷകർക്ക് ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളിൽ പകരം സംവിധാനമൊരുക്കുമെന്നും അധികാരികൾ അറിയിച്ചു. അതേസമയം ഇതിനെതിരെ ഇടത് പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി