< Back
Kerala
മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍
Kerala

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

Web Desk
|
23 Feb 2026 8:33 PM IST

തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ജോസ് തോമസാണ് യുപിയിലെ സിക്കന്ദർപൂരിൽ അറസ്റ്റിലായത്

ലഖ്‌നൗ: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. ബലിയ ജില്ലയിലെ സിക്കന്ദര്‍പൂരില്‍ പാസ്റ്റര്‍ ജോസ് തോമസാണ് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.

നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് നടപടി. ഹിന്ദുദൈവങ്ങളെ ആക്ഷേപിച്ചെന്നും വിശ്വാസം വ്രണപ്പെടുത്തിയെന്നും പരാതിയുണ്ട്. 124 മതപരമായ പുസ്തകങ്ങളും മ്യൂസിക് സിസ്റ്റവും മൈക്രോഫോണും പാസ്റ്ററില്‍ നിന്ന് പിടിച്ചെടുത്തു.

ഇരുപതിലേറെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തോട് പ്രസംഗിക്കുന്നതിനിടെയാണ് ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Similar Posts