< Back
Kerala

Kerala
പത്തനംതിട്ടയിൽ കാറിൽ കയറിയെന്ന് ആരോപിച്ച് വിദ്യാർഥിക്ക് ക്രൂരമർദനം
|8 Oct 2023 4:12 PM IST
സംഭവത്തിൽ പ്രതി അനുരാജിനെതിരെ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട കിടങ്ങൂരിൽ വിദ്യാർഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി. കാറിൽ കയറിയെന്ന് ആരോപിച്ചാണ് 17 കാരനെ മർദിച്ചത്. സംഭവത്തിൽ പ്രതി അനുരാജിനെതിരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വെെകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
അനുരാജിനെ കാറിൽ മദ്യപിച്ച നിലയിൽ വിദ്യാർഥിയും സുഹൃത്തും കണ്ടിരുന്നു. ഇരുവരും കാർ വിൻഡോയിലൂടെ അകത്തേക്ക് നോക്കിയിരുന്നു. എന്നാൽ വിദ്യാർഥി കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രതി മർദിച്ചത്. പരാതിയിൽ പൊലീസ് പ്രതിയെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ കേസെടുത്തു. നിലവിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.