< Back
Kerala

Kerala
അപകടസ്ഥലത്തേക്ക് ആംബുലൻസ് എത്താൻ വൈകി; പത്തനംതിട്ടയിൽ യുവാവിന് ദാരുണാന്ത്യം
|25 Oct 2023 4:26 PM IST
കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ് മരിച്ചത്.
പത്തനംതിട്ട: നാരങ്ങാനത്ത് അപകടസ്ഥലത്തേക്ക് ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ് മരിച്ചത്. 108 ആംബുലൻസ് വിളിച്ചിട്ടും ഒരു മണിക്കൂർ നേരം രഞ്ജു റോഡിൽ രക്തം വാർന്നു കിടന്നു. തുടർന്ന് പൊലീസ് എത്തി നാട്ടുകാരുടെ വാഹനത്തിലാണ് രഞ്ജുവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കലക്ടർ എ. ഷിബുവിന്റെ വിശദീകരണം.
ഇന്നലെ രാത്രി 11 മണിയോടെയാണ് അരുൺ കുമാർ എന്ന വ്യക്തി രഞ്ജുവിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടത്. 112 നമ്പറിൽ വിളിച്ചപ്പോൾ ജില്ലയിൽ ഇപ്പോൾ ആംബുലൻസ് ലഭ്യമല്ലെന്നായിരുന്നു ലഭിച്ച മറുപടിയെന്ന് അരുൺ കുമാർ പറഞ്ഞു. മറ്റൊരു വാഹനത്തിൽ രഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.