< Back
Kerala
child attack
Kerala

പത്തനംതിട്ടയിൽ 13കാരന് മര്‍ദനമേറ്റ സംഭവം; പിതാവ് അറസ്റ്റിൽ

Web Desk
|
27 Feb 2025 10:14 AM IST

പ്രതി മുൻപ് ഭാര്യയെയും സഹോദരനെയും മർദിച്ചെന്നും എഫ്ഐആർ

പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ 13 വയസുകാരനെ മർദിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൽ സ്വദേശി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. സിഡബ്ള്യൂസിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. കുട്ടിയുടെ മർമ ഭാഗത്തും തുടയിലും വയറിലും പിതാവ് അടിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതി മുൻപ് ഭാര്യയെയും സഹോദരനെയും മർദിച്ചെന്നും എഫ്ഐആർ.

മർദിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് ശിശുക്ഷേമ സമിതി പൊലീസിന് പരാതി നൽകിയത്.കുട്ടിയെ ബെല്‍റ്റ് പോലുള്ള വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്. ദിവസങ്ങൾക്കു മുമ്പ് കുട്ടിയുടെ മാതാവിനെയും പിതാവ് മർദിച്ചിരുന്നു. ഇവർ ആശുപത്രി ചികിത്സ തേടുകയും ചെയ്തു. കുട്ടിക്കും അമ്മയ്ക്കും എതിരായ അതിക്രമം പതിവായതോടെ പ്രദേശവാസികൾ ഇടപെട്ടാണ് സി ഡബ്ല്യുസിക്കും പൊലീസിനും പരാതി നൽകിയത്.



Similar Posts