< Back
Kerala

Kerala
കാറിന് തീപിടിച്ച് വെന്തു മരിച്ചവർ ദമ്പതികൾ; ആത്മഹത്യയെന്ന് നിഗമനം
|26 July 2024 4:02 PM IST
തിരുവല്ല വേങ്ങലിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം
പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63)എന്നിവരാണ് മരിച്ചത്. ആത്മഹത്യയാകാമെന്നും കുടുംബ പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘമെത്തി വിദഗ്ധ പരിശോധന നടത്തും. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തിരുവല്ല വേളൂർ- മുണ്ടകം റോഡിൽ രണ്ടു പേരെ കാറിനുള്ളില്‍ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്.