< Back
Kerala

Kerala
സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയിട്ടും കലഹം തീരാതെ പത്തനംതിട്ട സിപിഎം
|2 Dec 2024 11:12 AM IST
ജില്ലാ സെക്രട്ടറിയായ ഉദയഭാനുവിൻ്റെ ഏരിയാ കമ്മിറ്റിയായ കൊടുമണിൽ പോര്
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരിട്ടെത്തിയിട്ടും പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത തുടരുന്നു. പുതിയ കൊടുമൺ ഏരിയ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോര് രൂക്ഷം. പ്രവർത്തകരും നേതാക്കളും സമൂഹ്യമാധ്യമങ്ങളിൽ പോരടിക്കുകയാണ്. മൂടുതാങ്ങികൾക്കും പെട്ടിതാങ്ങികൾക്കും ഭാരവാഹിത്വമെന്നാണ് ആക്ഷേപം.
ഏരിയാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു. വിജയിച്ച ആർ.ബി രാജീവ് കുമാറിനെതിരെയാണ് സമൂഹ്യമാധ്യമങ്ങളിൽ പരസ്യ വിമർശനമുയരുന്നത്.
ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ പിന്തുണയോടെയാണ് ആർ.ബി രാജീവ് കുമാർ വിജയിച്ചത്. ഉദയഭാനുവിന്റെ വീടിരിക്കുന്ന ഏരിയ കമ്മിറ്റിയാണ് കൊടുമൺ.