< Back
Kerala
പത്തനംതിട്ടയില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി
Kerala

പത്തനംതിട്ടയില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി

Web Desk
|
6 Jun 2022 4:58 PM IST

അയിരൂരിലെ ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ആറ്റില്‍ ചാടിയത്

പത്തനംതിട്ട: പത്തനംതിട്ട അയിരൂരിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി. അയിരൂരിലെ ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് പമ്പയാറ്റിലെ മൂക്കന്നൂർ കടവിൽ വച്ച് ആന ആറ്റിലേക്കോടിയത്. കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോൾ പാപ്പാന്മാരെ കബളിപ്പിച്ചാണ് ആന ആറ്റിലിറങ്ങിയത്. രണ്ട് മണിക്കൂറിലേറെയായി നാട്ടുകാര്‍ ചേര്‍ന്ന് ആനയെ കരക്കെത്തിക്കാന്‍ ശ്രമം തുടരുകയാണ്.


Similar Posts