< Back
Kerala
പത്തനംതിട്ട നവജാതശിശുവിന്‍റെ മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
Kerala

പത്തനംതിട്ട നവജാതശിശുവിന്‍റെ മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

Web Desk
|
19 Jun 2025 5:46 PM IST

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്ന് വിലയിരുത്തൽ.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർഥിനി കൂടിയായ അമ്മ മൊഴി നൽകിയിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കി. ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. മൃതദേഹം ചേമ്പിലയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചതായും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.

Similar Posts