< Back
Kerala
പത്തനംതിട്ട പോക്സോ കേസ്: ഇതുവരെ അറസ്റ്റിലായത് 47 പേര്‍
Kerala

പത്തനംതിട്ട പോക്സോ കേസ്: ഇതുവരെ അറസ്റ്റിലായത് 47 പേര്‍

Web Desk
|
15 Jan 2025 3:57 PM IST

ഇന്ന് മൂന്ന് പേരാണ് അറസ്റ്റിലായത്

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 47 ആയി. ഇന്ന് മൂന്ന് പേരാണ് അറസ്റ്റിലായത്. ഒരാളെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ആകെ രജിസ്റ്റർ ചെയ്ത എഫ്ഐആർ 31 ആയി. സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തിട്ടുണ്ട്. പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

പ്രതികളിൽ അഞ്ച് പേർക്ക് 18 വയസ്സിൽ താഴെയാണ് പ്രായം. വിദേശത്തുള്ള രണ്ട് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഒൻപത് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്.

Similar Posts