< Back
Kerala
Adv.Rajeev
Kerala

പത്തനംതിട്ട പോക്സോ കേസ്; 62 പേരുടെ പേരുവിവരങ്ങൾ പെൺകുട്ടി പറഞ്ഞുവെന്ന് സിഡബ്ല്യുസി ചെയർമാൻ

Web Desk
|
11 Jan 2025 7:47 AM IST

സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെൺകുട്ടി തന്നെയാണ് അറിയിച്ചത്

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 62 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞു എന്ന് സി ഡബ്ല്യുസി ചെയർമാൻ അഡ്വ.രാജീവ്. സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെൺകുട്ടി തന്നെയാണ് അറിയിച്ചത്. അവരാണ് തങ്ങളെ പെൺകുട്ടിയെ ഏൽപ്പിച്ചത്.

വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛന്‍റെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെൺകുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്‍റെ ഫോണിൽ സേവ് ചെയ്തിരുന്നു.

കേസില്‍ എട്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്.



Similar Posts