< Back
Kerala
പത്തനംതിട്ട പോക്സോ കേസ്: രണ്ടാംപ്രതിയുടെ അമ്മയില്‍ നിന്ന് എട്ടരലക്ഷം രൂപ തട്ടിയെടുത്തു; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍
Kerala

പത്തനംതിട്ട പോക്സോ കേസ്: രണ്ടാംപ്രതിയുടെ അമ്മയില്‍ നിന്ന് എട്ടരലക്ഷം രൂപ തട്ടിയെടുത്തു; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

Web Desk
|
12 March 2025 11:28 AM IST

ചെന്നീർക്കര തോട്ടുപുറം സ്വദേശി ജോമോൻ മാത്യുവാണ് അറസ്റ്റിലായത്

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിലെ രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ ലക്ഷങ്ങൾ തട്ടിയതായി പരാതി.ജാമ്യം ലഭിക്കാൻ ഡിവൈഎസ്പിക്കും വക്കീലിനും കൊടുക്കാനെന്ന് പറഞ്ഞാണ് എട്ടര ലക്ഷം രൂപ തട്ടിയത്. ചെന്നീർക്കര തോട്ടുപുറം സ്വദേശി ജോമോൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

59 പേര്‍ ഉള്‍പ്പെട്ടെ കേസാണ് പത്തനംതിട്ട പോക്സോ കേസ്.രണ്ടുതവണ പൊലീസ് സ്റ്റേഷന്‍റെ സമീപത്ത് വെച്ചായിരുന്നു പണം കൈമാറിയത്.മൂന്ന് തവണ മറ്റിടങ്ങളില്‍ വെച്ചും പണം കൈമാറുകയും ചെയ്തു. അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് റിമാന്‍റ് ചെയ്യും.



Similar Posts