< Back
Kerala
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം
Kerala

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം

Web Desk
|
15 Sept 2024 9:15 PM IST

ഡോക്ടറെ ആക്രമിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ പിടിച്ചുമാറ്റി. ഇതിനിടെ ഇയാൾ രക്ഷപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടറുടെ നേർക്ക് രോ​ഗിയുടെ കയ്യേറ്റം. ആശുപത്രിയിൽ ചികിത്സക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദിച്ചത്.

നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിക്കാണ് പരിക്കേറ്റത്. രോഗി മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

Similar Posts