< Back
Kerala

Kerala
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് മർദനം
|6 Jun 2024 9:50 PM IST
മണ്ണാമൂല സ്വദേശി ശ്രീകുമാറിനെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മർദിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് മർദനം. മണ്ണാമൂല സ്വദേശി ശ്രീകുമാറിനെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മർദിച്ചത്. സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽവെച്ച് ശ്രീകുമാറിന് മർദനമേൽക്കുന്ന വീഡിയോ പുറത്തുവന്നു. അപസ്മാര രോഗിയായ ശ്രീകുമാറിന് കഴിഞ്ഞമാസം പതിനാറാം തീയതിയാണ് മർദനമേറ്റത്. പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം ആണ് മെഡിക്കൽ കോളേജിൽ എത്തിയത്.