< Back
Kerala

Kerala
ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു
|4 Sept 2023 10:31 AM IST
പത്ത് അടി താഴ്ചയുള്ള തോട്ടിലേക്കാണ് ആംബുലൻസ് മറിഞ്ഞത്
ഇടുക്കി: രാജാക്കാട് കളത്രക്കുഴിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് മറിഞ്ഞത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.