< Back
Kerala

Kerala
കോട്ടയത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
|5 Oct 2024 11:27 AM IST
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്
കോട്ടയം: ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു. പാറമ്പറ സ്വദേശി രാജു(64) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം.
കോട്ടയം പൊൻകുന്നത്തിന് സമീപം അട്ടിക്കൽ വളവിലാണു സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.
ആംബുലന്‍സ് ഡ്രൈവറും സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Summary: Patient dies after ambulance overturned in Kottayam