< Back
Kerala

Kerala
കണക്കില്‍പെടാത്ത പണം; പട്ടാമ്പി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍
|22 Aug 2024 11:12 PM IST
കൈവശംവച്ചിരുന്ന 5,000 രൂപയും കാറില്‍നിന്ന് 44,000 രൂപയുമാണ് വിജിലന്‍സ് കണ്ടെടുത്തത്
പാലക്കാട്: പട്ടാമ്പി ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്‍ നായര്‍(52) ആണ് കണക്കില്‍പെടാത്ത പണം കൈവശംവച്ചതിന് അറസ്റ്റിലായത്.
ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങ്ങിനിടെയാണു കൈവശംവച്ചിരുന്ന 5,000 രൂപയും കാറില്‍നിന്ന് 44,000 രൂപയും വിജിലന്‍സ് കണ്ടെടുത്തത്. പാലക്കാട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പിടികൂടിയത്.
ഏജന്‍റുമാര്‍ മുഖേന ശേഖരിച്ച പണമാണോ എന്ന് അന്വേഷിച്ചുവരുന്നു.
Summary: Pattambi land tribunal special tehsildar arrested by vigilance